കരിങ്കല്ലുമായി എത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു

ആലപ്പുഴ :
എടത്വയിൽ റോഡ് നിർമ്മാണത്തിന് കരിങ്കല്ലുമായി എത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. ലോറി ഡ്രൈവറും സഹായിയും പരുക്കേൽക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എടത്വ കൊടുപ്പുന്ന റോഡിൽ പേരിശേരി പുത്തൻ വരമ്പിനകം പാടശേഖരത്തിനു സമീപത്താണ് അപകടം സംഭവിച്ചത്. പരപ്പുമുട്ടു തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. കരിങ്കല്ലുമായി വന്ന ടോറസ് ലോറി നെല്ലു കയറ്റിക്കൊണ്ടിരുന്ന ലോറിയെ മറികടക്കുന്നതിനിടെയാണ് തോട്ടിലേക്ക് മറിഞ്ഞത്. റോഡിനു വീതിയില്ലാത്തതും സംരക്ഷണഭിത്തി ഇടിഞ്ഞതുമാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.

Advertisements

Hot Topics

Related Articles