എടത്വ: മുട്ടാർ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 73-ാം വാര്‍ഷിക സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മിനി ജോസഫ്, സാലിമ്മ സെബാസ്റ്റ്യന്‍, മിനിമോള്‍ ജോസഫ്, ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. സ്കൗട്ട് ആന്‍ഡ് ഗൈഡ് ഹയര്‍ സെക്കണ്ടറി റേഞ്ചര്‍ യൂണിറ്റ് ഉദ്ഘാടനം അസി. സംസ്ഥാന ഓര്‍ഗനൈസിങ് കമ്മീഷണര്‍ ജിജി ചന്ദ്രന് സി നിര്‍വ്വഹിച്ചു. ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി-ഒരു പിടി നന്മ സ്കൂള്‍ തല പദ്ധതി ഉദ്ഘാടനം മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിനി ജോളി നിര്‍വ്വഹിച്ചു. മികച്ച വിദ്യാര്‍ത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കണ്ടറി വിഭാഗം അനന്യ പി വിനോദ്, ഹൈസ്കൂള്‍ വിഭാഗം അനഘ മെറിന് ഷാജി, യുപി വിഭാഗം ആശ സിബിച്ചന് എന്നിവരെ യോഗം അനുമോദിച്ചു. മാനേജര്‍ ഫാ. സിറില്‍ ചേപ്പില, പ്രിന്‍സിപ്പല്‍ ബിനു ജോണ്‍, ഹെഡ്മിസ്ട്രസ്സ് സീനിയാമോള് മാത്യു, മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മെര്ളിന് ബൈജു, ഡോളി സ്കറിയാ, പിടിഎ പ്രസിഡണ്ട് സിബിച്ചന് സി, അധ്യാപകരായ റോയി ജോസഫ്, ജെമിന് ജെ. വരാപ്പള്ളി, പിന്റു ഡി കളരിപ്പറമ്പില്‍, ടെസ്സി മോള് ജോസഫ്, പൂര്‍വ്വ വിദ്യാര്‍ത്ഥി അമല്‍ ജോസഫ് ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.