ആലപ്പുഴ :
എടത്വ നീരേറ്റുപുറം ജലോത്സവ സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നീരേറ്റുപുറം ജലമേളയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് കൃഷി വകുപ്പു മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു. ജലമേള ചെയര്മാന് റെജി തൈകടവില് അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി പി പ്രസാദിനെ ചക്കുളത്തുകാവ് ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് വള്ളംകളി നടക്കുന്ന സ്ഥലത്ത് എത്തിച്ചായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തിയത്.
വൈസ് ചെയര്മാന് ബാബു വലിയവീടന്‍, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, ട്രഷാര്‍ വി കെ കുര്യന്, ജനറല്‍ കണ്‍വീനര്‍മാരായ അജിത്ത് കുമാര്‍ പിഷാരത്ത്, ബിജു പാലത്തിങ്കല്‍, ഇ കെ തങ്കപ്പന്, റ്റൊഫി കണ്ണാറ, മാത്യം എം വര്‍ഗീസ്, എം കെ സജി, സന്തോഷ് ഗോകുലം, പി റ്റി പ്രകാശ്, അനില്‍ വെറ്റിലകണ്ടം, രമേശ് പി ദേവ്, സാനു കല്ലുപുരയ്ക്കല്‍, അജീഷ് നെല്ലിശ്ശേരി, ജോജി പുരയ്ക്കല്‍, കെ ഒ തോമസ്, മോനി ഉമ്മന്‍, മനോജ് ചിറപറമ്പില്‍, കെ ഡി ആനന്ദന്, ജോസ് കണ്ണംമാടത്ത്, കെ റ്റി ജനാര്ദ്ദനന്, മണിദാസ്, പി വി സജ്ജു, ശശിധരന്, സി കെ സോമന്, കൊച്ചു തമ്പി ഓലിക്കര എന്നിവര്‍ പ്രസംഗിച്ചു.