ആലപ്പുഴ : നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര പുതുവൽ വീട്ടിൽ വിഷ്ണു ( 24 ) പുന്നപ്ര പുതുവൽ വീട്ടിൽ അർജ്ജുൻ ( 27), മണ്ണഞ്ചേരി അമ്പലമുക്ക് ശ്രാവൺ ഭവനം വീട്ടിൽ ശ്യാംകുമാർ ( 33), വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ ജയകുമാർ ( 55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറി ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 9.30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും, ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് വരുന്നതു കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടിനോ തടയാൻ ശ്രമിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൾ രക്ഷപെട്ട് പോയ വഴി ടിനോ പൊലീസിന് കാണിച്ച് കൊടുത്തു. തിരികെ മടങ്ങി വന്ന ടിനോ യെ ഇജാബാ പള്ളിയുടെ കിഴക്ക് വശത്തുള്ള റോഡിൻ്റെ വടക്ക് ഭാഗത്തുള്ള വീടിൻ്റെ സമീപം പതുങ്ങി നിന്ന ഒന്നാം പ്രതി വിഷ്ണു ഹോളോ ബ്രിക്സ് കഷണം കൊണ്ട് തലയിലും, മുഖത്തും ഇടിക്കുകയും മറ്റുള്ള പ്രതികൾ കൃത്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.