ഓട്ടിസം സെന്റര്‍ സെന്‍സറി റൂം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : തലവടി ബി ആര്‍ സി ഓട്ടിസം സെന്ററിന്റെ നവീകരിച്ച സെന്‍സറി റൂമിന്റെയും ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്കായി ബി ആര്‍ സി ആരംഭിച്ച പ്രഗതി തയ്യല്‍ യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദിവംഗതനായ ഫാ. ഏബ്രഹാം തോമസ് തടത്തില്‍ നേരത്തേ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് സെന്‍സറി റൂമും തയ്യല്‍ യൂണിറ്റ് മുറിയും നിര്‍മ്മിച്ചത്. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോജി വൈലപ്പളളി, തലവടി എഇഒ കെ. സന്തോഷ്, മുന്‍ ബിപിസി എ.ജി. ജയകൃഷ്ണന്‍, ബിആര്‍സി ട്രെയിനര്‍ ശിഹാബ് നൈന, ക്ലസ്റ്റര്‍ കോര്‍ഡിനേറ്ററന്മാരായ മായാ ലക്ഷ്മിയമ്മ, ബ്ലസ് കുര്യന്‍, അജിത വിജയന്‍, വി.എ. സൂര്യമോള്‍, സന്ധ്യ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles