ആലപ്പുഴ :
എടത്വ പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കൊയ്ത്തുത്സവം. സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 75 സെന്റ് കൃഷി ഭൂമിയില്‍ ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം നാടിന്റെ ആഘോഷമായി മാറി. കൊയ്ത്തുത്സവ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യൂ ചീരംവേലില്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കല്‍, പിറ്റിഎ പ്രസിഡന്റ് സിനു പി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ നൂറോളം കുട്ടികളാണ് കൃഷിയില്‍ ഏര്‍പ്പെട്ടത്. വിളവുത്സവത്തില്‍ അഷ്ടമം പാടശേഖര സെക്രട്ടറി ബാബു ഒറ്റാറക്കല്‍, കര്‍ഷകരായ നോബി ജോര്‍ജ്, ജിബീഷ് ഫിലിപ്പ്, തോമസ് തോമസ് പത്തില്‍, വര്‍ഗീസ് മത്തായി വേളേപ്പറമ്പില്‍, ജിജന്‍ വെന്മേലില്‍, ചാക്കോച്ചന്‍ പനക്കപ്പറമ്പില്‍, മാത്തുക്കുട്ടി കരിക്കംപള്ളില്‍, പിടിഎ പ്രസിഡണ്ട് സിനു പി വര്‍ഗീസ്, എംപിറ്റിഎ പ്രസിഡണ്ട് സൈജി ലാലിച്ചന്‍, അധ്യാപകരായ റൂബിന്‍ തോമസ്, ജിജ കുര്യാക്കോസ്, ഷീബ ജോര്‍ജ്, ഷേര്‍ളി സെബാസ്റ്റ്യന്‍, ബില്‍ജ ജോസ്, ജിജോ സെബാസ്റ്റ്യന്‍, കുഞ്ഞുമോള്‍ റോയി, വോളണ്ടിയര്‍ ലീഡേഴ്‌സ് ആയ പാര്‍വതി പി കെ, ലിയോണ്‍ വര്‍ഗീസ്, അലക്‌സ് കെ വി എന്നിവര്‍ പ്രസംഗിച്ചു.
പച്ച – ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍സെക്കണ്ടറി സ്‌കൂളിൽ കൊയ്ത്തുത്സവം
Advertisements