കായംകുളത്ത് ട്രെയിനിന്റെ ബാത്റൂമിൽ യാത്രക്കാരനെ അബോധാവസ്ഥയിൽ കണ്ടെത്തി : യാത്രക്കാരനെ ആശുപത്രിയിലാക്കിയത് വാതിൽ തകർത്ത്

ആലപ്പുഴ : കായംകുളത്ത് ട്രെയിനിന്റെ ബാത്ത് റൂമില്‍ കയറിയ യാത്രക്കാരന്‍ അബോധാവസ്ഥയിലായി. മറ്റ് യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് ബാത്ത് റൂമിന്റെ വാതില്‍ പൊളിച്ച് അവശ നിലയിലായ യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് രാവിലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. എഞ്ചിന് പുറകിലുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ബാത്ത് റൂമില്‍ കയറാന്‍ മറ്റ് യാത്രികര്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. വാതിലില്‍ നിരന്തരം മുട്ടി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല.

Advertisements

വാതില്‍ അകത്ത് നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി മനസിലാക്കിയ യാത്രക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിലില്‍ തട്ടിയിട്ടും പ്രതികരണം ഉണ്ടായില്ല. വാതില്‍ തുറക്കാനും സാധിച്ചില്ല. തുടര്‍ന്നാണ് വാതില്‍ പൊളിച്ചത്. ഉള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന യാത്രികനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് 25 മിനിറ്റ് കായംകുളത്ത് പിടിച്ചിട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.