വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് പോലീസിന്റെ പെറ്റി : എടത്വയിൽ കട അടച്ചിട്ട് ധർണ നടത്തി വ്യാപാരികൾ

വാഹനങ്ങളില്‍ എടത്വായിലെത്തുന്നവര്‍ക്ക് അനാവശ്യമായി പോലീസ് പെറ്റി അടിക്കുന്നതില്‍ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എടത്വായിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് എടത്വ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി. പഞ്ചായത്ത് മെമ്പര്‍മാര്‍, വ്യാപാരികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, എടത്വ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടന്ന ട്രാഫിക് & റഗുലേറ്ററി കമ്മറ്റിയുടെ മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ക്കെതിരെ എടത്വ പോലീസില്‍ നിന്ന് പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരെ അനാവശ്യമായി പെറ്റി അടിച്ച് ഉപദ്രവിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

Advertisements

അനാവശ്യമായി പെറ്റി അടിക്കുന്നതിനാല്‍ പാര്‍ക്കിംഗ് അനുവദിച്ച സ്ഥലത്തും, നോ പാര്‍ക്കിംഗ് സ്ഥലത്തേയും വ്യാപാരസ്ഥാപനങ്ങളില്‍ ഒരുപോലെ വ്യാപാരം ഇല്ലാതെ ആവുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. എടത്വായില്‍ പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതിനാലും, അനാവശ്യമായി പെറ്റി അടിക്കുന്നതിനാലും, സാധാരണ ആളുകള്‍ക്ക് പേപാര്‍ക്കിംഗ് സാധിക്കാത്തതിനാലും വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കയറാതെ മറ്റു സ്ഥലങ്ങളില്‍ പോയി സാധനങ്ങള്‍ വാങ്ങുകയാണ്. കച്ചവടം കുറഞ്ഞതിനാല്‍ എടത്വായിലെ വ്യാപാരികള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ലോണ്‍ എടുത്തും പണയം വച്ചും വ്യാപാരം മുമ്പോട്ട് കൊണ്ടുപോകാന്‍ വ്യാപാരികള്‍ ബുദ്ധിമുട്ടുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പേ
പാര്‍ക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തികളെ വ്യാപാരികള്‍ ശക്തിയുക്തം എതിര്‍ക്കുന്നതായും അനാവശ്യമായി പെറ്റി അടിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് എടത്വ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത് ഉള്‍പെടെ ഉള്ള സമര പരിപാടികളിലേക്ക് വ്യാപാരികള്‍ നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വ്യാപാര ഭവനില്‍ നിന്ന് ആരംഭിച്ച വന്‍ പ്രതിഷേധ മാര്‍ച്ച് വെട്ടുതോട് പാലം ചുറ്റി എടത്വ ഗ്രാമപഞ്ചായത്തില്‍ എത്തി പ്രസിഡന്റ് ലിജി വര്‍ഗീസിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. എത്രയും വേഗം വേണ്ട നടപടികള്‍ എടുക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ എം. പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യൂസ് ദേവസ്യാ, ട്രഷറാര്‍ പി.കെ. പൊന്നച്ചന്‍, കൗണ്‍സില്‍ അംഗങ്ങളായ ജോസുകുട്ടി കളങ്ങര, കോശി കുര്യന്‍ മാലിയില്‍, എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.