ആലപ്പുഴ :
കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ടി എം ജേക്കബിന്റെ 12-ാമത് ചരമ വാര്‍ഷിക അനുസ്മരണം എടത്വായില്‍ നടന്നു. കേരളം കണ്ടതില്‍ ഏറ്റവും മികച്ച ഭരണാധികാരിയും മികച്ച പാര്‍ലമെന്റെറിയനും ആയിരുന്ന ടി എം ജേക്കബ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ യുവജനോല്‍സവത്തെ ഏഷ്യയിലെ തന്നെ ഒന്നാമത്തെ ഉല്‍സവമാക്കി മാറ്റിയതും സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചതും അദ്ദേഹം ആണ്.
ഇറിഗേഷന്‍ മന്ത്രി എന്ന നിലയിലും അവസാനമായി കൈകാര്യം ചെയ്ത സിവില്‍ സപ്ലൈസ് രജിസ്ട്രഷന്‍ വകുപ്പിലും ഒരു രൂപക്ക് അരിയും 5 ലക്ഷം റേഷന്‍ കാര്‍ഡും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 100 ദിവസത്തിനകം നല്‍കുകയും, പിതൃസ്വത്ത് വീതാംശം ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ആയിരം രൂപയും ആയി നിജപ്പെയുത്തി കേരളത്തിലെ ജനങ്ങളോടെപ്പം നിന്ന മികച്ച ഭരണാധികാരി ആയിരുന്നു ടിഎം ജേക്കബ് എന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ ബാബു വലിയവീടന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് തങ്കച്ചന്‍ വാഴച്ചിറ മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ കര്‍ഷക യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് നൈനാന്‍ തോമസ് മുളപ്പാംമഠം, ജോജി കരിക്കംപള്ളില്‍, കെ പി കുഞ്ഞുമോന്‍, മത്തായിച്ചന്‍ കാഞ്ഞിക്കല്‍, ഷാജന്‍ മെതിക്കളം, ജി ജയചന്ദ്രന്‍, എം കെ ഗോപാലകൃഷ്ണന്‍, വര്‍ഗീസ് വേലിക്കളം, കറിയാച്ചന്‍ വടകര, അപ്പച്ചന്‍കുട്ടി ആശാംപറമ്പില്‍, തങ്കച്ചന്‍ മണ്ണാംതുരുത്തില്‍, സോമന്‍ ചിറത്തറ, ബാലകൃഷ്ണന്‍ മണ്ടുകത്തില്‍, ബാബു മൂന്നുതൈക്കല്‍, അച്ചന്‍കുഞ്ഞ് അര്‍ത്തിശ്ശേരി, കെ സി എബ്രഹാം, സൈലന്‍ അഞ്ചില്‍, ഷാജി മാമൂട്ടില്‍, തമ്പി മൂന്നുപറയില്‍, ദേവ പ്രസാദ് ഓലിക്കര, റജി മാളിയേക്കല്‍, മാത്യു മാളിയേക്കല്‍, ജോജി കവലേച്ചിറ എന്നിവര്‍ പ്രസംഗിച്ചു.