മിനി ടെമ്പോ സ്കൂട്ടറിൽ ഇടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ : മീൻ കയറ്റിവന്ന മിനി ടെമ്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഭാരുണാന്ത്യം. എടത്വ ചങ്ങങ്കരി തുണ്ടിയിൽ സജീവൻ്റെ പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രയിനിംഗിന് നടത്തിവരുകയായിരുന്നു രോഹിത്. ടെമ്പോ മറികടക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കുന്നുമ്മ സ്വദേശി സിജിക്ക് പരിക്കേറ്റിരുന്നു. എടത്വ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Advertisements

Hot Topics

Related Articles