ആലപ്പുഴ :
എടത്വ സെന്റ്. അലോഷ്യസ് കോളേജില്‍ യാത്രയയപ്പ് സമ്മേളനം ഇന്ന് രാവിലെ 10 ന് കോളേജ് മാര്‍ കാവുകാട്ട് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തി. സമ്മേളനം സിറോ മലങ്കര സഭ മാവേലിക്കര രൂപത ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ഇന്ദുലാല്‍ ജി. സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ജോജി ജോസഫ്, മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. മേരി ജോര്‍ജ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ. ബിജു ലുക്കോസ്, ലൈബ്രറി അസിസ്റ്റന്റ് ഷാജിമോന്‍ ജോസഫ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കുക. ചടങ്ങില്‍ കോളേജിലെ മുന്‍ അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
എടത്വ സെന്റ്. അലോഷ്യസ് കോളേജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
Advertisements