എ​ട​ത്വയിൽ തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്ക്

ആലപ്പുഴ : തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്ക്. അ​മ്പ​ല​പ്പു​ഴ -​ തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യി​ല്‍ എ​ട​ത്വ വെ​ട്ടു​തോ​ട് പാ​ല​ത്തി​നു സ​മീ​പം ത​ല​വ​ടി ഫെ​ഡ​റ​ല്‍ ബാ​ങ്കി​നു മു​ക​ളി​ലെ എ​ക്കോ​സ് ബി​ല്‍​ഡിം​ഗി​ല്‍ കൂ​ടു​കൂ​ട്ടി​യ തേ​നീ​ച്ച​ക​ളാ​ണ് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്. എ​ടി​എം കൗ​ണ്ട​റി​ല്‍ പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നും ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​ര്‍​ക്കും തേ​നി​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു.

Advertisements

ത​ല​വ​ടി പ​രു​ത്തി​ക്കാ​ട്ടി​ല്‍ ചാ​ക്കോ മാ​ത്യു, പ​ഴ​യ​ചി​റ​യി​ല്‍ ര​ഘു​നാ​ഥ​ന്‍, മൂ​ന്നു​പ​റ​യി​ല്‍ സി​ജോ സെ​ബാ​സ്റ്റ്യ​ന്‍, ചെ​റു​കു​ന്നേ​ല്‍ സു​നി​ല്‍​കു​മാ​ര്‍, കൊ​ച്ച​മ്മ​ച്ചേ​രി​ല്‍ ജോ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ടി​എം കൗ​ണ്ട​റി​ല്‍ ക​യ​റി​യ​വ​രു​ടെ ഹെ​ല്‍​മ​റ്റി​ല്‍ ക​ട​ന്നു​കൂ​ടി​യ തേ​നി​ച്ച ഇ​വ​രെ ആ​ക്ര​മി​ച്ച​തോ​ടെ ഇ​വ​ര്‍ ഹെ​ല്‍​മ​റ്റ് ഊ​രി​യെ​റി​ഞ്ഞു. തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ശ്രീ​നാ​രാ​യ​ണ ലോ​ട്ട​റി ക​ട​യു​ട​മ ര​ഘു​നാ​ഥി​നെ ക്രൂ​ര​മാ​യി തേ​നീ​ച്ച ആ​ക്ര​മി​ച്ചു. ഇ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യ​വ​ര്‍​ക്കും തേ​നി​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു.

Hot Topics

Related Articles