ആലപ്പുഴ : സെന്റ് അലോഷ്യസ് ദിനാചരണവും പ്രതിഭാസംഗമവും അലോഷ്യന്‍ സ്മാര്‍ട്ട് ടീന്‍ അക്കാദമി ഉദ്ഘാടനവും എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നടന്നു. സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഇന്ദുലാല്‍ ജി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജര്‍ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ കര്‍ബ്ബാനയ്ക്ക് പൂര്‍വ്വവിദ്യാര്‍ഥി ഫാ. ടോണി കാട്ടാംപള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പട്ടണം ചുറ്റി റാലിയും സ്‌കൂള്‍ ആശീര്‍വ്വാദവും മെഗാ സെന്റ് അലോഷ്യസ് ഡേ ലഞ്ചും നടന്നു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെമെമന്റോ നല്‍കി ആദരിച്ചു. ഈ വര്‍ഷം ആരംഭിക്കുന്ന ഫുട്‌ബോളേഴ്‌സ്, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്ന സ്മാര്‍ട്ട് ടീന്‍ സ്വിമ്മേഴ്‌സ് അക്കാദമികളുടെയും, സിവില്‍ സര്‍വ്വീസ് പരിശീലനത്തിനായി ആവിഷ്‌കരിച്ചിരിക്കുന്ന ദിശയുടെയും ഉദ്ഘാടനം നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗണിത പരിശീലനത്തിനായി അബാക്കസ്, മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഇനത്തില്‍ കുങ്ഫു, അഭിനയകലാപരിശീലനം, ചിത്രകലാ പരിശീലനം, കേംബ്രിഡ്ജ് ഐ.ഇ.എല്‍.ടി.എസ് സിലബസ് ആധാരമാക്കിയ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം അടല്‍ ടിങ്കറിംഗ് ലാബിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഡിംഗ് – സ്റ്റുഡന്റ്പ്രൂണര്‍ പരിശീലനം, ഇന്‍സ്പയര്‍-മാനക് പരിശീലനം, എന്‍.എം.എം.എസ്, യു.എസ്.എസ് പരിശീലനം, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റെമേഡിയല്‍ പരിശീലനം എന്നിവ അലോഷ്യന്‍ സ്മാര്‍ട്ട് ടീന്‍ അക്കാദമിയുടെ ഭാഗമായി ഈ വര്‍ഷം സംഘടിപ്പിക്കും.
പ്രധാനാധ്യാപകന്‍ ടോം ജെ. കൂട്ടക്കര, എടത്വ പള്ളി കൈക്കാരന്‍ ബിനോയി ഒലക്കപ്പാടില്‍, എം.പി.ടി.എ പ്രസിഡന്റ് ജയ്‌റാണി ബിജു, അധ്യാപക പ്രതിനിധി അലക്‌സ് കെ. തോമസ്, സിസ്റ്റര്‍ മിനിമോള്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധി അര്‍ജ്ജുന്‍ സതീഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ എബി ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.