ആലപ്പുഴ :
അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണി കഴിഞ്ഞ് ഇന്ന് വൈകുന്നേരം തുറന്നു. ആലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ കെ എസ് ആര്‍ റ്റി സി സര്‍വ്വീസ് പുനരാരംഭിച്ചു. 5.45 ന് ആലപ്പുഴ ഭാഗത്തേക്കുളള ആദ്യ സര്‍വ്വീസ് നടത്തി. കെഎസ്ആര്‍റ്റിസി അമ്പലപ്പുഴ-തിരുവല്ലാ നേരിട്ടുള്ള സര്‍വീസ് നിലച്ചിരുന്നു. തിരുവല്ല, എടത്വ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ക്ഷേത്രം വരേയും ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ആശുപത്രി ജംഗ്ഷന്‍ വരേയുമാണ് സര്‍വീസ് നടത്തിയിരുന്നത്. 23 ന് രാവിലെ എട്ടിനാണ് അറ്റകുറ്റ പണികള്‍ക്കായി റെയില്‍വേ ഗേറ്റ് അടച്ചത്.
Advertisements