തലവടി ചുണ്ടനില്‍ ഇക്കുറി തുഴയെറിയാൻ യുബിസി കൈനകരി

ആലപ്പുഴ : നെഹ്റു ട്രോഫി ഉള്‍പ്പെടെ സി ബി എല്‍ മത്സരങ്ങള്‍ക്കായി തലവടി ചുണ്ടനില്‍ ഇക്കുറി യു ബി സി കൈനകരി തുഴയെറിയും. ഇത് സംബന്ധിച്ചുള്ള ധാരണ പത്രം ഒപ്പുവെച്ചതായി പ്രസിഡന്റ് ഷിനു എസ് പിള്ള അറിയിച്ചു. സമിതി വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന്‍ ചക്കാലയില്‍ അധ്യക്ഷത വഹിച്ച യോഗം തലവടി ചുണ്ടന്‍ വള്ളം ശില്പി സാബു നാരായണന്‍ ആചാരി ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി റിക്‌സണ്‍ എടത്തില്‍, ട്രഷറാര്‍ അരുണ്‍ പുന്നശ്ശേരില്‍, യുബിസി കൈനകരി ടീം പ്രസിഡന്റ് സുനില്‍ പത്മനാഭന്‍, സെക്രട്ടറി സജിമോന്‍ വടക്കേചാവറ എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെച്ചു.

Advertisements

വൈസ് പ്രസിഡന്റുമാരായ കെ ആര്‍ ഗോപകുമാര്‍, പ്രിന്‍സ് പാലത്തിങ്കല്‍, മീഡിയ കോര്‍ഡിനേറ്റര്‍മാരായ അജിത്ത് പിഷാരത്ത്, ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, ജോജി ജെ വയലപ്പള്ളി, അനില്‍കുമാര്‍ കുന്നംപള്ളില്‍, ഗോകുല്‍, ജേക്കബ് നീരേറ്റുപുറം, തോമസ്‌കുട്ടി ചാലുങ്കല്‍, ജെറി മാമൂട്ടില്‍, ഷിനു ദാമോദരന്‍, ഏബ്രഹാം ഫിലിപ്പോസ്, യു ബി സി കൈനകരി ടീം രക്ഷാധികാരി കെ എ പ്രമോദ്, ലീഡിങ് ക്യാപ്റ്റന്‍ രാഹുല്‍ പ്രകാശ്, ക്യാപ്റ്റന്‍ പത്മകുമാര്‍ പുത്തന്‍പറമ്പില്‍, സൈജോപ്പന്‍ മംഗലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. 2023 ജനുവരി 1 ന് നീരണിഞ്ഞ തലവടി ചുണ്ടന്‍ വള്ളം കഴിഞ്ഞ സീസണില്‍ കന്നി അങ്കത്തിലൂടെ മികച്ച പ്രകടനം നടത്തി ജലോത്സവ ലോകത്ത് ആവേശമായി മാറിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.