ആലപ്പുഴ : എടത്വ ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾ പ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കുള്ള വാട്ടർ ടാങ്ക് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് നിർവഹിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ 107 പേർക്കാണ് ആനുകൂല്യം നൽകിയത്. വൈസ് പ്രസിഡൻ്റ് രേഷ്മ ജോൺസൺ അധ്യക്ഷത വഹി ച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജി. ജയചന്ദ്രൻ, പി.സി. ജോസഫ്, പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോർജ്, ബെറ്റി ജോസഫ്, ബിജു മുളപ്പഞ്ചേരി, നിർവഹണ ഉദ്യോഗ സ്ഥ ഡിറ്റി, കോ ഓർഡിനേറ്റർ ലത എന്നിവർ പ്രസംഗിച്ചു.
Advertisements