ആലപ്പുഴ :
എടത്വയിൽ ശോച്യാവസ്ഥയില്‍ കിടന്ന തലവടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പാരേത്തോട് മുതല്‍ കുന്നേല്പടി വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്താണ് റോഡ് നിര്‍മ്മിക്കുന്നത്. മഴക്കാലത്തിന് മുന്‍പ് റോഡ് ഉയര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍മ്മാണോദ്ഘാടനം റോഡ് ഗുണഭോക്താവായ വേണു കുരുബാകളം നിര്‍വ്വഹിച്ചു. രാജമ്മ, കുഞ്ഞുമോന്, സലി, ഓവര്‍സീയര്‍ സുബാഷ്, സജി, കരാറുകാരന് ക്രിസ്റ്റോ ദേവസി എന്നിവര്‍ നേതൃത്വം നല്കി.
തലവടി പഞ്ചായത്തിലെ പാരേത്തോട് – കുന്നേല്പടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം
Advertisements