ആലപ്പുഴ :
എടത്വ തലവടി ഉപജില്ലയുടെ ചരിത്രത്തിലാദ്യമായി അധ്യാപകരുടെയും ജീവനക്കാരുടെയും കലോത്സവം സാഫല്യം-2024 നടന്നു. പച്ച ചെക്കിടി കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന കലോല്‍സവം പ്രശസ്ത സിനിമ താരം ഡോ. ആതിര ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍, കുട്ടനാട് ഡിഇഒ ജയകൃഷണന്, തലവടി എഇഒ സന്തോഷ് കെ., തലവടി ബിപിസി ഗോപലാല്‍ ജി, സ്കൂള്‍ പ്രിന്‍സിപ്പാള്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, പ്രഥമാധ്യാപിക അന്നമ്മ ജോസഫ്, സെന്റ് സേവ്യേഴ്സ് യു.പി സ്കൂള്‍ പ്രഥമാധ്യാപിക മിനി ആനി തോമസ്, എച്ച്എം ഫോറം കണ്‍വീനര്‍ സിനി. എം. നായര്‍ പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് കുമാര്‍ ആര്. എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തില്‍ ഉപജില്ലയിലെ നാല്പത്തി ഒന്ന് സ്കൂളുകളില്‍ നിന്നുമായി 250 ല്‍ പരം അധ്യാപകരും ജീവനക്കാരും പങ്കാളികളായി.
തലവടി ഉപജില്ല അധ്യാപകരുടെയും ജീവനക്കാരുടെയും കലോത്സവം : സാഫല്യം-2024 തിരിതെളിഞ്ഞു
Advertisements