തലവടി ഗ്രാമ പഞ്ചായത്ത് : വിവിധ സ്‌കൂളുകളിലെ എല്‍ എസ് എസ് – യു എസ് എസ് പരിശീലനം സമാപിച്ചു

ആലപ്പുഴ :
തലവടി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്‌കൂളുകളിലെ എല്‍ എസ് എസ് – യു എസ് എസ് പരിശീലന പരിപാടികള്‍ സമാപിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരംഭിച്ച പരിശീലനമാണ് തലവടി ഗവ. ഹൈസ്‌കൂളില്‍ സമാപിച്ചത്.
സമാപന സമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു. തലവടി എ.ഇ.ഒ സന്തോഷ് കെ. മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. തലവടി ബി.പി.സി ഗോപലാല്‍ ജി., എ.ഡി.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക വിജയലേഖ, എ.എസ്.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക ലേഖ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles