വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ആത്മഹത്യ ചെയ്ത സംഭവം : വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെ പ്രതി പിടിയിൽ

ആലപ്പുഴ : വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. എറണാകുളം കാക്കനാട് സ്വദേശിയായ ബിജോയ് തോമസ് (51)ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെയാണ് എടത്വ പൊലീസിൻറെ സമയോചിതമായ ഇടപെടലിൽ പ്രതിയെ ആലുവയില്‍നിന്ന് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. മൂന്ന് മൊബൈൽ ഫോണുകൾ ബിജോയ് മാറി മാറി ഉപയോഗിച്ചത് പൊലീസിനെ ഏറെ വലച്ചിരുന്നു. പ്രതിയിൽനിന്നു നിരവധി എടിഎം കാർഡുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

Advertisements

പ്രതി ഇതിന് മുമ്പും നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ്. വിസ്സക്കായി അപേക്ഷിക്കുന്നവർക്ക് ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിലേക്ക് തീർഥാടന വിസ നൽകി അവിടുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയായിരുന്നു പതിവ്. നിരവധി പേരാണ് ഇയാളുടെ ചതിയില്‍ കുടുങ്ങിയത്. തലവടി സ്വദേശി ശരണ്യയുടെ ആത്മഹത്യക്കു പിന്നാലെ വഞ്ചിക്കപ്പെട്ട മറ്റു രണ്ടുപേരും കൂടി നൽകിയ പരാതിയിൽ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles