ജലോത്സവ പ്രേമികളുടെ ആവേശം ചോരാതെ തലവടി ചുണ്ടന്‍ നീരണിഞ്ഞു

ആലപ്പുഴ : കോരിചൊരിയുന്ന മഴയിലും ജലോത്സവ പ്രേമികളുടെ ആവേശം ചോരാതെ ആര്‍പ്പു വിളികളുടെയും വഞ്ചിപാട്ടിന്റെയും ആരവത്തോടെ തലവടി ചുണ്ടന്‍ നീരണിഞ്ഞു. ചുണ്ടന്‍ വള്ളത്തിന്റെ ശില്പി സാബു നാരായണന്‍ ആചാരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് നീരണിയല്‍ ചടങ്ങ് നടന്നത്. മരങ്ങാട്ടില്ലം ശംബു നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. തലവടി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ജോണ്‍ പടിപ്പുര പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. തലവടി ഗണപതി ക്ഷേത്ര കടവിലും, തിരു പനയനൂര്‍കാവ് ദേവി ക്ഷേത്ര കടവിലും യാത്രയയപ്പ് നല്‍കി. എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളി, തലവടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി, ചക്കുളത്ത്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ വള്ളത്തിന്റെ കൂമ്പ് എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

Advertisements

നീരണിയിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന യോഗം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന്‍ ചക്കാലയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീമാണ് തലവടി ചുണ്ടനില്‍ ഇത്തവണ തുഴയെറിയുന്നത്. ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയന്‍ എന്നിവ ലീഡിങ് ക്യാപ്റ്റന്‍ രാഹുല്‍ പ്രകാശ്, ക്യാപ്റ്റന്‍ പത്മകുമാര്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ ക്ലബ് ജനറല്‍ സെക്രട്ടറി റിക്‌സണ്‍ എടത്തില്‍, വൈസ് പ്രസിഡന്റ് കെ.ആര്‍. ഗോപകുമാര്‍, ട്രഷറര്‍ അരുണ്‍ പുന്നശ്ശേരി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുണ്‍, എക്‌സിക്യൂട്ടിവ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് പ്രിന്‍സ് പീറ്റര്‍ പാലത്തിങ്കല്‍, അജിത്ത് പിഷാരത്ത്, ജോജി ജെ. വയലപ്പള്ളി, പി.ഡി. രമേശ്കുമാര്‍, ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള, അനില്‍കുമാര്‍ കുന്നംപള്ളില്‍, തോമസ്‌കുട്ടി ചാലുങ്കല്‍, ഗോകുല്‍ കൃഷ്ണ, ജെറി മാമ്മൂടന്‍, തലവടി ചുണ്ടന്‍ ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധി സിബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles