ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

ആലപ്പുഴ :
ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ള(65) യാണ് മരിച്ചത്. രാവിലെ കൊടുവരവയലിലായിരുന്നു അപകടം നടന്നത്. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതി പിടിയിലായതായാണ് സൂചന.

Advertisements

Hot Topics

Related Articles