അമ്പലപ്പുഴയിൽ അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥന് പരിക്ക് : കുത്തിയത് കത്രിക വെച്ച്

ആലപ്പുഴ : അമ്പലപ്പുഴയിൽ അയൽവാസിയുടെ കുത്തേറ്റ ഗ്രഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ മധുസദനത്തിൽ ഓമനക്കുട്ടൻ്റെ മകൻ മനു (34) വിനെ ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 7.40 ഓടെ അമ്പലപ്പുഴ ഫിഷറീസ് ഓഫീസിനു സമീപമായിരുന്നു സംഭവം. അയൽവാസിയായ യുവാവുമായി ഉണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവാവ് കൈയ്യിലുണ്ടായിരുന്ന കത്രിക വെച്ച് മനുവിൻ്റെ ഇടതു തോളിലും, വയറിൻ്റെ ഇടതുഭാഗത്തും കുത്തുകയായിരുന്നുന്നെന്ന് മനു അമ്പലപ്പുഴ പോലീസിന് മൊഴി നൽകി. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.