യൂണിറ്റി റസിഡന്റ്‌സ് അസോസിയേഷൻ വാര്‍ഷികവും ഓണാഘോഷവും നടത്തി

എടത്വ : യൂണിറ്റി റസിഡന്റ്‌സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും നടന്നു. എടത്വ പയസ് ടെന്‍ത് ഐറ്റിഐ മാനേജര്‍ ഫാ. ജോസ് പുളിന്താനത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓണസന്ദേശവും ആദരിക്കലും സമ്മാനവിതരണവും ഗ്രാമ പഞ്ചായത്ത് അംഗം ജെയിന്‍ മാത്യു നിര്‍വ്വഹിച്ചു. പ്രസിഡന്റ് പ്രഫ. ജെറോം പി വി അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി ജയചന്ദ്രന്‍, രക്ഷാധികാരി ജോസഫ് വര്‍ഗീസ്, സെക്രട്ടറി ബേബന്‍ സഖറിയ, ട്രഷറര്‍ സാബു എന്‍ എസ്, സുമ സാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഓണാഘോഷ മത്സരങ്ങളും നടന്നു. എസ്എസ്എല്‍സി, പ്‌ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ പ്രതിഭകളെയും ആദരിച്ചു.

Advertisements

Hot Topics

Related Articles