ആലപ്പുഴ :
വീയപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും ഭൂനികുതി വര്‍ദ്ധനവിനെതിരെയും വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ വി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. മുഹമ്മദ് അസ്സലാം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ജോസഫ്, രഞ്ജിനി, മായാ ജയചന്ദ്രന്, ലില്ലിക്കുട്ടി, ഡിസിസി അംഗം ശശിധര പണിക്കര്‍, ഗീത ബാബു, ഐസണ്‍ മാത്യു, മാത്യുസ് കൂടാരത്തില്‍, ബാലചന്ദ്രന്, റഷീദ്, എബ്രഹാം സക്കറിയ, ലിജോ, ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Advertisements