അച്ചൻകോവിലാറ്റിൽ മുളമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിൽ ഒരാള് മരിച്ചു. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ കാരയ്ക്കാട് സിനി ഭവനത്തിൽ പരേതനായ അശോകൻ്റെ മകൻ കമൽ എസ് നായര് (23) ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘം ഒഴുക്കിൽ പെട്ടു, ഇതിൽ മൂന്ന് പേര് നീന്തി കരയ്ക്കു കയറി. നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് പത്തനംതിട്ട സ്കൂബാ ടീമും അടൂർ അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തി നടത്തിയ സംയുക്ത തിരച്ചിലിൽ തടയണയ്ക്ക് അൻപത് മീറ്റർ താഴെ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര അമരവിള സ്വദേശി രതീഷ് മോൻ (29), മുളക്കുഴ സ്വദേശി ജിബി കെ വർഗ്ഗീസ് (38), കൊഴുവല്ലൂർ സ്വദേശി അനീഷ് കുമാർ (23) എന്നിവരാണ് രക്ഷപെട്ടത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ റെജി കുമാറിൻ്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാംഗളും കൂടിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ചെങ്ങന്നൂർ മുളമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു ; മരിച്ചത് കാരയ്ക്കാട്ട് സ്വദേശി
![IMG-20230407-WA0077](https://jagratha.live/wp-content/uploads/2023/04/IMG-20230407-WA0077-696x1103.jpg)