മുതുകുളത്ത് കായലിൽ വീണ യുവാവിനെ കാണാതായി

ആലപ്പുഴ : മുതുകുളം വെട്ടത്ത് കടവിൽ കായംകുളം കായലിൽ വീണ് യുവാവിനെ കാണാതായി. ആറാട്ടുപുഴ സ്വദേശികളായ നാലു യുവാക്കളാണ് കായലിൽ വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. രക്ഷപെടുത്തിയവരെ ഹരിപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചു.

Advertisements

കാണാതായ യുവാവിനായി കനകക്കുന്നു പോലീസിന്റെയും കായംകുളം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കായലിൽ തിരച്ചിൽ തുടരുകയാണ്. എൻ.റ്റി.പി.സി പവർ സ്റ്റേഷൻ സന്ദർശിച്ചു മടങ്ങിയ ഒരാൾ കായലിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിച്ചപ്പോളാണ് കൂടെ ഉള്ളവരും അപകടത്തിൽ പെട്ടത്. മത്സ്യതൊഴിലാളികളാണ് മൂന്ന് യുവാക്കളെ രക്ഷപെടുത്തുകയായിരുന്നു.

Hot Topics

Related Articles