ആലപ്പുഴ :
യുവദീപ്തി – എസ്എംവൈഎം എടത്വ സെൻട്രൽ യൂണിറ്റിന്റെ 2025 പ്രവർത്തന വർഷം ഉദ്ഘാടനവും നിയുക്ത ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. രക്ഷാധികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, മുഖ്യപ്രഭാഷണം നടത്തി. 2024-2025 വർഷത്തെ വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവദീപ്തി എസ്എംവൈഎം എടത്വ സെൻട്രൽ യൂണിറ്റ് പ്രസിദ്ധീകരിച്ച സപ്ലിമെൻ്റ് ജ്വാല 2k25 വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനും ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതിയുടെ പ്രകാശനം ഫൊറോന ഡയറക്ടർ ഫാ. ഏലിയാസ് കരിക്കണ്ടത്തിലും നിർവഹിച്ചു.
അതിരൂപത ട്രഷറർ അലക്സ് മഞ്ഞുമ്മേൽ, യൂണിറ്റ് ഡയറക്ടേഴ്സ് ഫാ. അനീഷ് കാമിച്ചേരി, ഫാ. ബ്രിൻറ്റോ മനയത്ത്, ആനിമേറ്റർ സി. റോസി പത്തിൽചിറ, സോജൻ കണ്ണന്തറ, മഞ്ജുഷ, മരിയ, അമൽ, എഡ്വിൻ, ആശ, ആൽവിനാ ആന്റണി, അലീന ആന്റണി എന്നിവർ പ്രസംഗിച്ചു. അതിരൂപത ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അലക്സ് ജോസഫ് മഞ്ഞുമ്മൽ, ഫ്ലവേഴ്സ് ടോപ്പ് സിംഗർ അനീറ്റ് മരിയ സജി എന്നിവരെ ആദരിച്ചു. ഭാരവാഹികൾ : പ്രസിഡന്റ് : സിബിൻ ജോസഫ്, മരിയ വർഗീസ്, സെക്രട്ടറി : അമൽ ജോസഫ് , നീനു അലക്സ് കൗൺസിലർ: അലക്സ് മഞ്ഞുമ്മേൽ , ആശ ആന്റണി വൈസ് പ്രസിഡന്റ്: ടിബിൻ തമ്പി, അനീറ്റ് മരിയ സജി. ജോയിൻ സെക്രട്ടറി: എഡ്വിൻ സെബാസ്റ്റ്യൻ, മരിയ ആൻ വർഗീസ്.