ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം : മാതാവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി : ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ മാതാവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.അഞ്ചുദിവസത്തെ കസ്റ്റഡിയിലായിരുന്നു പ്രതിയെ വിട്ടിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി അപേക്ഷ പോലീസ് നീട്ടി ചോദിച്ചേക്കും. മൂഴിക്കുളം പാലത്തില്‍ മാത്രമാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി പോലീസിന് കാര്യമായ വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. കൊലപാതകത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.

Advertisements

മകളെ അടുത്ത ബന്ധു പീഡിപ്പിച്ചിരുന്നെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കുട്ടിയെ പീഡിപ്പിച്ച കേസില്‍ അടുത്ത ബന്ധുവിനെ കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. തെളിവെടുപ്പിനിടെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും ഉണ്ടായി. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്നു ദിവസത്തേക്കാണ് പ്രതിയെ പുത്തന്‍ കുരിശ് പോലീസിന് കൈമാറിയത്.

Hot Topics

Related Articles