അതിവർഷാനുകൂല്യം രണ്ടാം ഗഡു വിതരണം നടത്തി

ആലുവ : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അതിവർഷ ആനുകൂല്യം ഒന്നാം ഗഡു ലഭിച്ചവർക്ക് ബാക്കി തുക വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിൽ ആലുവ ചെങ്ങമനാട് ബാങ്ക് ഹാളിൽ നടത്തി.

Advertisements

സംസ്ഥാനതല ഉദ്ഘാടനം ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ നിർവ്വഹിച്ചു. ബോർഡ് ഡയറക്ടർ സി.ബി. ദേവദർശനൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് ഡയറക്ടർ പി.ഡി. ജോൺസൺ സ്വാഗതം നേർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ കെ.എസ്.കെ.റ്റി.യു. ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി, ഡി.കെ.റ്റി.എഫ്. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി. കെ. രാജു, എൻ.കെ.റ്റി.എഫ്. ജില്ലാ സെക്രട്ടറി വേണുഗോപാലൻ നായർ, എസ്.റ്റി.യു. ജില്ലാ സെക്രട്ടറി റ്റി. എം. അലിയാർ, ചീഫ് എക്സിക്യൂട്ടീവ് ആഫീസർ കെ.എസ്. മുഹമ്മദ് സിയാദ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ ശ്രീനിവാസ് എസ്. നന്ദിയും പറഞ്ഞു. യോഗത്തിൽ ഹാജരായ അർഹരായ അംഗങ്ങൾക്ക് രണ്ടാം ഗഡു അതിവർഷാനുകൂല്യം വിതരണം ചെയ്തു.

Hot Topics

Related Articles