കൊച്ചി : ദേശീയ പാതയിൽ ആലുവ മംഗലപ്പുഴ പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ ഈ ഭാഗത്ത് 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണി നടക്കുന്ന സമയം ഒരു വരി ഗതാഗതം മാത്രമേ അനുവദിയ്ക്കൂ. ആലുവ, എറണാകുളം ഭാഗത്തേക്ക് വരുന്ന ഭാര വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്നും എം.സി റോഡ് തിരിഞ്ഞ് കാലടി വഴി ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്. സെമിനാരിപ്പടി യുടേൺ പൂർണ്ണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്ക വല സിഗ്നലിൽ നിന്നും തിരിഞ്ഞ് പോകേണ്ടതാണ്. അറ്റകുറ്റപ്പണികൾ ഇരുപത് ദിവസത്തോളം നീണ്ടു നിൽക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Advertisements