കൊച്ചി: ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായെന്ന പരാതി ഉയർന്നത്.
കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബത്തിൻ്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.