അംബാനി ജിയോ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു; ആകാശ് അംബാനി ചുമതലയേറ്റെടുക്കും; കമ്പനിയുടെ ഏറ്റവും വലിയ അധികാര കൈമാറ്റം

മുംബയ്: റിലയൻസ് ജിയോയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷ് അംബാനി രാജിവച്ചു: പകരം മകനും നിലവിൽ റിലയൻസ് ജിയോ വിഭാഗം നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനി ചുമതലയേൽക്കും. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധികാര മാറ്റങ്ങളിൽ ഒന്നാണിത്.

Advertisements

ആകാശ് അംബാനി കമ്പനി ചെയർമാൻ ആകുന്നതോടൊപ്പം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാർ ചുമതലയേൽക്കും. ഈമാസം 27ന് നടന്ന ബോർഡ് ഒഫ് ഡയറക്ടർമാരുടെ യോഗത്തിലായിരുന്നു ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്. കഴിഞ്ഞ വർഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 ജൂൺ 27 മുതൽ 5 വർഷത്തേക്ക് റിലയൻസ് ജിയോ സ്വതന്ത്ര ഡയറക്ടർമാരായി അഡീഷണൽ ഡയറക്ടർമാരായ രമീന്ദർ സിംഗ് ഗുജ്‌റാൾ, കെ.വി.ചൗധരി എന്നിവരെയും പുതുതായി നിയമിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.