കുറവിലങ്ങാട് : അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നേഴ്സ് ആയിരുന്ന കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിൻ ജോയി (27) നെ കൊലപെടുത്തിയ കേസിൽ ഭർത്താവ് ഫീലിപ്പ് മാത്യു വിനെ ജീവപര്യന്തം തടവിന് അമേരിക്കൻ കോടതി ശിഷിച്ചു. 2020 ജൂലൈ 28 ന് പുലർച്ചെ സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന മോനിപ്പിള്ളി ഊരാളിൽ മെറിൻ ജോയിയെ ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ്പ് മാത്യു (നെ വിൻ ) ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തുവച്ച് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിലെത്തിയ മെറിനെ ഫിലിപ്പ് കുത്തിവീഴ്ത്തുകയും പിന്നീട് ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഫിലിപ്പ്, . നിലവിൽ ബ്രൊവാഡ് കൗണ്ടി ജയിലിലാണ് . കരുതിക്കൂട്ടിയുള്ളതുമാണ് കൊലപാതകമെന്നും സ്റ്റേറ്റ് അറ്റോർണി മൈക്കൽ സാറ്റ്സ് കോടതിയിൽ സമർപ്പിച്ച കത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രാൻഡ് ജൂറി ഫിലിപ്പ് മാത്യുവിനെതിരെ ഒന്നാം ഡിഗ്രി കൊലപാതക കുറ്റം സാധൂകരിച്ചാൽ, വധശിക്ഷ ആവശ്യപ്പെടുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കത്തിൽ അറിയിച്ചിരിക്കുന്നത്.