അമേരിക്കയും ചൈനയും നേർക്കുനേർ : അതിർത്തിയിൽ പോർ വിമാനങ്ങൾ : കടലിൽ യുദ്ധക്കപ്പലുകൾ: നാന്‍സി പെലോസി തായ് വാനില്‍ എത്തിയതോടെ ആക്രമണത്തിന് ഒരുങ്ങി ഇരു രാജ്യങ്ങളും

വാഷിംങ്ങ്ടൺ : യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി തായ് വാനില്‍ എത്തി. ഇന്ന് പെലോസി തായ് വാന്‍ സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തീകൊണ്ടുള്ള കളിയാണിതെന്ന് അമേരിക്കയ്ക്ക് ചൈനയുടെ ഭീഷണി ഉണ്ടായിരുന്നു. ചൈനയുടെ ഭീഷണികളെ അവഗണിച്ച്‌ പെലോസി തായ്വാനില്‍ ഇറങ്ങി. ചൈനീസ് വ്യോമസേന മറുപടി പറയുവാന്‍ തയാറായി നില്‍ക്കുകയാണ്. അമേരിക്കയുടെ നാവികസേനയും കപ്പല്‍ പടയുമായി സജ്ജമായി നില്‍ക്കുന്നു.

Advertisements

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് വിശ്വാസയോഗ്യമായ വാര്‍ത്താ സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നത്. തയ്‌വാനില്‍ പെലോസി എത്തിയാല്‍ വലിയതോതിലുള്ള സൈനിക പ്രകോപനങ്ങള്‍ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പു നല്‍കി. തയ്‌വാനു സമീപം മിസൈലുകള്‍ വിക്ഷേപിച്ചേക്കാമെന്നും വലിയതോതിലുള്ള വ്യോമ, നാവിക അഭ്യാസങ്ങള്‍ നടത്തിയേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മുന്നേ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്‌വാന്റെ കിഴക്കായി കടലില്‍ വിന്യസിച്ചു. പതിവു നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്‌എസ് റൊണാള്‍ഡ് റീഗന്‍ ഇപ്പോള്‍ തയ്‌വാനു കിഴക്ക് ഫിലിപ്പീന്‍സ് കടലിലുണ്ട്. യുഎസ്‌എസ് ആന്റിയെറ്റാം, യുഎസ്‌എസ് ഹിഗ്ഗിന്‍സ് എന്നിവയും റൊണാള്‍‍‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്‌എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്‌എസ് റൊണാള്‍ഡ് റീഗന്‍ ഇപ്പോള്‍ തയ്‌വാനു കിഴക്ക് ഫിലിപ്പീന്‍സ് കടലിലുണ്ട്. യുഎസ്‌എസ് ആന്റിയെറ്റാം, യുഎസ്‌എസ് ഹിഗ്ഗിന്‍സ് എന്നിവയും റൊണാള്‍‍‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്‌എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.

ഏതു വിദേശ അതിഥികള്‍ വന്നാലും ഹാര്‍ദ്ദമായ സ്വാഗതമെന്ന് തയ്‌വാന്‍ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്‌വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്. പെലോസിയുടെ വിമാനം തായ്പെയില്‍ ഇറങ്ങിയതോടെ ആഗോള രാഷ്ട്രീയത്തില്‍ സ്ഫോടനാത്മകമായ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. വന്‍ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബലാബലം അതിന്റെ പരകോടിയിലേക്ക് എത്തുമെ എന്നത് നോക്കി കാണേണ്ട കാര്യമാണ്. ചൈനീസ് ജെറ്റ് വിമാനങ്ങള്‍ തായ് വാനെ ലക്ഷ്യം വെയ്ക്കുന്നതായാണ് ഏറ്റവും പുതിയതായ് കിട്ടിയ വിവരം.

Hot Topics

Related Articles