മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച്‌ പൊട്ടിത്തെറിച്ച്‌ യുവാവ് മരിക്കാൻ ഇടയായ സംഭവം : അസ്വാഭവികതയെന്ന് മോട്ടോര്‍ വാഹനവകുപ്പ് 

ആലപ്പുഴ: മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച്‌ പൊട്ടിത്തെറിച്ച്‌ കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണൻ 35) എന്ന യുവാവ് മരിക്കാനിടയായ സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഫോറൻസിക് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Advertisements

ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ എൻജിൻ ഭാഗത്തുനിന്ന് തീപടര്‍ന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. ഇത് എൻജിൻ ഭാഗത്തിന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. വയറുകളോ ഫ്യൂസുകളോ പോയിട്ടില്ല. സംഭവത്തില്‍ അസ്വാഭാവികതയുണ്ട്. വയറിങ് എല്ലാം കത്തി. കാറില്‍ സിഗരറ്റ് ലാമ്ബ് ഉണ്ടായിരുന്നു. ഇൻഹേലര്‍ ഉപയോഗിക്കുന്ന ആളായിരുന്നു മരിച്ച കൃഷ്ണപ്രകാശ് എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാവേലിക്കരയിലെ കണ്ടിയൂരില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച്‌ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസുമെത്തിയാണ് തീയണച്ചത്.

Hot Topics

Related Articles