അമ്മയ്ക്ക് ചികിത്സയ്ക്കെന്ന പേരിൽ വയോധികയുടെ സ്വർണം കവർന്നു ; വഞ്ചനാ കേസിൽ യുവാവ് പിടിയിൽ

കോട്ടയം : വഞ്ചനാ കേസിൽ പ്രതി പാലാ പോലീസിന്റെ പിടിയില്‍. കെ എസ് ശ്രീജിത്തിനെയാണ് പാലാ പൊലീസ് സംഘം പിടി കൂടിയത്. 2023ജൂലെ 1മുതൽ 2023 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വയോധികയെ പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. രോഗാവസ്ഥയിലുള്ള അമ്മയുടെ ചികിൽസയ്ക്കായി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുടക്കച്ചിറയിലുള്ള ഡിവൈൻ മേഴ്സി റിട്ടയർമെന്റ് ഹോമിലെത്തി പലപ്പോഴായി മാലയും വളയും മോതിരവും സ്വർണ്ണകുരിശും ഉൾപ്പെടെ 8 പവൻ ആഭരണങ്ങളും 1500രൂപയും വാങ്ങിയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു.

Advertisements

ഇവരുടെ പക്കൽ നിന്നും നാല് ലക്ഷം രൂപയോളം തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഇൻസ്പെക്ടർ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ പോലീസ് അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ സുബാഷ്‌ വാസു, സിവിൽ പോലീസ് ഓഫീസർമാരായ ജോബി,അനീഷ്‌, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയിത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles