തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതീവ സാഹസിക ദൗത്യവുമായി സ്കൂബ സംഘം രംഗത്തുണ്ട്. ദൗത്യ സംഘത്തില്‍ നൂറോളം മുങ്ങല്‍ വിദഗ്ദ്ധരാണ് ഉള്ളത്. പാറയും മാലിന്യങ്ങളും ഉള്ളതിനാല്‍ ഉള്ളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ഒരു മുങ്ങല്‍ വിദഗ്ദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ കഴിയുന്ന വിധം താഴെ കിടന്ന് ഉള്ലിലേക്ക് പോയി നോക്കി. പക്ഷേ മുകളില്‍ ഒരു മീറ്റർ കനത്തില്‍ മാലിന്യം ഉണ്ട്. വെള്ളം കുറയുമ്ബോള്‍ ഈ മാലിന്യം താഴെക്ക് വരുന്നു. ഇനിയും അങ്ങോട്ട് പോയാല്‍ ഞങ്ങള്‍ അവിടെ പെട്ട് പോകും. മാലിന്യത്തില്‍ ഉള്‍പ്പടെ തെരച്ചില്‍ നടത്തി. താഴെ പാറകളും ഉണ്ട്. മാലിന്യം കെെവച്ച് തള്ളിമാറ്റാൻ പോലും കഴിയുന്നില്ല. അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. 40 മീറ്ററോളം ദൂരത്തില്‍ പോകാൻ കഴിഞ്ഞു. പക്ഷേ അവിടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ബാക്കി കാര്യങ്ങള്‍ തിരുമാനിക്കും’ – അദ്ദേഹം വ്യക്തമാക്കി.
തമ്ബാനൂർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാൻ ശ്രമിക്കവെ മാരായമുട്ടം മലഞ്ചെരുവ് വീട്ടില്‍ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയിയെ (45) ഇന്നലെ രാവിലെ 11.30 മുതലാണ് കാണാതായത്. റെയില്‍വേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയാണ്. ശക്തമായ മഴയെ തുടർന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്. തമ്ബാനൂർ ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തെ റെയില്‍വേ പാഴ്സല്‍ ഓഫീസിനു സമീപത്തുകൂടി റെയില്‍വേ കോമ്ബൗണ്ടിലൂടെ ഒഴുകുന്ന തോടാണിത്. രാവിലെ 8 മണിയോടെ പവർഹൗസ് റോഡിനു സമീപത്തെ തോടിന്റെ ഭാഗം വൃത്തിയാക്കിയ ശേഷമാണ് ഇവിടെയെത്തിയത്. പ്ലാസ്റ്റിക് മാലിന്യം ചാക്കില്‍ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പർവൈസർ കുമാർ, കരയ്ക്കുകയറാൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ ഒഴുക്കിന്റെ ശക്തിയില്‍ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാർ കയർ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാൻ കഴിഞ്ഞില്ല. സംഭവം നടക്കുമ്ബോള്‍ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ തപൻദാസ്, ബിശ്വജിത് മണ്ഡല് എന്നിവർ ഭക്ഷണം കഴിച്ചശേഷം പിറകെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.