അമയന്നൂർ: അമയന്നൂർ തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനും കുടുംബ നവീകരണ ധ്യാനത്തിനും തുടക്കമായി. ബാബു വെള്ളാപ്പള്ളിയുടെ ഭവനത്തിൽ നിന്നും ആഘോഷമായ കൊടിമരഘോഷയാത്ര നടന്നു. തിരുനാളിന് വികാരി ഫാ.റൊണാൾഡ് പുത്തൻപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. ഫ്രാൻസിസ് കമ്പോളത്ത് പറമ്പിൽ, ഫാ. ജോൺ വാഴപ്പനാടിയിൽ കപ്പൂച്ചിൻ, ജോർജ്കുട്ടി കുഴിനാഗനിലത്തിൽ, ജേക്കബ് അറയ്ക്കപറമ്പിൽ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം 4.30ന് കഴുന്നുപ്രദക്ഷിണ സ്വീകരണം, 5.30ന് ദിവ്യബലി, വചനസന്ദേശം.
7ന് വൈകുന്നേരം 4.30ന് കഴുന്നുപ്രദക്ഷിണ സ്വീകരണം, 5ന് ദിവ്യബലി, വചനസന്ദേശം. 8ന് വൈകുന്നേരം 4.30ന് കഴുന്നു പ്രദക്ഷിണ സ്വീകരണം, 5ന് ദിവ്യബലി, വചനസന്ദേശം. 9ന് വൈകുന്നേരം 4.30ന് കഴുന്നുപ്രദക്ഷിണ സ്വീകരണം, ദിവ്യബലി, വചനസന്ദേശം. 10ന് വൈകുന്നേരം 4.30ന് കഴുന്നു പ്രദക്ഷിണ സ്വീകരണം, 5ന് ദിവ്യബലി, വചനസന്ദേശം. 11ന് വൈകുന്നേരം 3.30ന് തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കൽ, 5.30ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി, സന്ദേശം, ഫാ.വർഗീസ് ആലുങ്കൽ, 7ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം. 12ന് രാവിലെ 9.30ന് ജപമാല, ആഘോഷമായ ദിവ്യബലി, വചനസന്ദേശം ഫാ.അഗസ്റ്റിൻ പുതിയകുളങ്ങര, 11.30ന് തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, നേർച്ചസദ്യ, ആദ്യഫലലേലം, കൊടിയിറക്ക്. അമയന്നൂർ തിരുഹൃദയ റോമൻ കത്തോലിക്ക ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ.റൊണാൾഡ് പുത്തൻപറമ്പിൽ പതാക ആശീർവദിക്കുന്നു. ഫാ. ഫ്രാൻസിസ് കമ്പോളത്ത് പറമ്പിൽ, ഫാ. ജോൺ വാഴപ്പനാടിയിൽ കപ്പൂച്ചിൻ, ജോർജ്കുട്ടി കുഴിനാഗനിലത്തിൽ, ജേക്കബ് അറയ്ക്കപറമ്പിൽ എന്നിവർ സമീപം.