അമയന്നൂർ: സി.പി.എം അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് കഴിഞ്ഞ പതിനാല് വർഷമായി നടത്തിവരുന്ന ഓണാഘോഷം അമയന്നൂർ താന്നിക്ക പടി ജംഗ്ഷനിൽ നടത്തി. പൊതുസമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും സി.പി.എം അയർക്കുന്നം എരിയാ കമ്മറ്റിയംഗം പി.പി. പത്മനാഭൻ നിർവ്വഹിച്ചു.
Advertisements












ദർശന റസിഡൻറ്‌സ് അസോസിയേഷൻ സെക്രട്ടറി എം.വി.രാമചന്ദ്രൻ ഓണസന്ദേശം നൽകി. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കൂട്ടികൾക്ക് ടൈറ്റാൻ ക്വാർട്ട്‌സ് വാച്ചുകളും വയോജനങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. സ്വാഗത സംഘം കൺവീനർ റെജിമോൻ ജേക്കബ് സ്വാഗതവും സഅമ്പാടി സുരേഷ് നന്ദിയും പറഞ്ഞു. ശിവഥം അമയന്നൂർ വനിത സംഘം അകൈകൊട്ടി കളി അവതരിപ്പിച്ചു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ധാരാളം ആളുകൾ പങ്കെടുത്തു.