വാഷിങ്ങ്ടൺ : ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് വിവാഹിതനാവുന്നു. ലോറൻ സാഞ്ചെസാണ് വധു. ഡിസംബർ 28ന് അമേരിക്കയിലെ കൊളറാഡോയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും വിവാഹിതാവുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ആമസോണ്‍ മേധാവിയുടെ ആഡംബര വിവാഹത്തിനായി 600 ദശലക്ഷം ഡോളർ (ഏകദേശം 5096 കോടി രൂപ) ചെലവഴിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
2023 മെയ് മാസത്തിലാണ് ജെഫ് ബെസോസിന്റേയും ലോറൻ സാഞ്ചെസ്സിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്.വിന്റർ വണ്ടർലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആസ്പനിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലൊന്ന് ജെഫും പ്രതിശ്രുത വധുവും ചേർന്ന് വാടയ്ക്കെടുത്തിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 180 പേർക്കാണ് ഇവിടെ ആഡംബര വിരുന്നൊരുക്കുന്നത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഏതാനും പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. ബില്‍ ഗേറ്റ്സ്, ലിയനാർഡോ ഡികാപ്രിയോ, ജോർദാൻ രാജ്ഞി തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹവാർത്തകള്‍ പുറത്തുവന്നെങ്കിലും ബെസോസോ ലോറൻ സാഞ്ചെസ്സോ ഈ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആഘോഷചടങ്ങുകള്‍ക്കായി ഇരുവരും ആസ്പെനിലെത്തിക്കഴിഞ്ഞതായി ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവർക്കായി ആസ്പെനിലെ നിരവധി ആഡംബര ഹോട്ടലുകളും സ്വകാര്യ കൊട്ടാരങ്ങളും ബുക്ക് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.അത്യാംഡംബരം നിറഞ്ഞ വിവാഹച്ചടങ്ങുകള്‍ക്കായി ആസ്പെനിലെ നിരവധി വെഡ്ഡിങ് പ്ലാനർമാരേയും സജ്ജമാക്കിയിട്ടുണ്ട്. ആകർഷകമായ കാഴ്ചയ്ക്കും അനുഭവത്തിനുമായി വ്യത്യസ്തമായ അലങ്കാരങ്ങള്‍ തയ്യാറാക്കണമെന്നാണ് ഇവർക്ക് കരാറില്‍ ലഭിച്ച നിർദേശം. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്പെനിലെത്തിച്ചിരിക്കുന്നതെന്ന് ആസ്പെനിലെ വെഡ്ഡിങ് പ്ലാനറായസാറ റോസ് ആറ്റ്മാനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.2018ലാണ് ജെഫ് ബെസോസും സാഞ്ചെസ്സും ഡേറ്റിങ് ആരംഭിച്ചത്.
2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസ്സുകാരി ലോറൻ സാഞ്ചെസ്. ഹെലികോപ്ടർ പൈലറ്റ് ലൈസൻസും സ്വന്തമായുള്ള സാഞ്ചെസ് നേരത്തെ ബ്ലാക്ക് ഒപ്സ് ഏവിയേഷൻ എന്ന പേരില്‍ കമ്ബനിയുടെ മേധാവി കൂടിയാണ്. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്സെല്ലിനെയാണ് സാഞ്ചെസ് നേരത്തേ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. നിക്കോ എന്നുപേരുള്ള മറ്റൊരു മകനും സാഞ്ചെസ്സിനുണ്ട്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ ബെസോസിന് മൂന്ന് കുട്ടികളുണ്ട്.