ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ ! കമ്പനിയില്‍ നിന്നും പുറത്താകുക 5 ശതമാനത്തോളം ജീവനക്കാർ

ന്യൂസ് ഡെസ്ക് : ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ കമ്മ്യൂണിക്കേഷൻ ഡിപ്പാര്‍ട്ട്മെന്റിലാണ് പിരിച്ചുവിടല്‍ നടക്കാൻ സാധ്യത.ആമസോണ്‍ സ്റ്റുഡിയോ, ആമസോണ്‍ പ്രൈം വീഡിയോ, ആമസോണ്‍ മ്യൂസിക് ഡിവിഷനുകള്‍ എന്നീ വിഭാഗങ്ങളെ പിരിച്ചുവിടല്‍ ബാധിക്കുന്നതാണ്. ഇതോടെ, കമ്മ്യൂണിക്കേഷൻ ഡിവിഷനിലെ ഏകദേശം 5 ശതമാനത്തോളം ജീവനക്കാരാണ് കമ്പനിയില്‍ നിന്നും പുറത്താകുക.

Advertisements

കമ്പനിയില്‍ നിന്നും പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അവരുടെ സ്ഥിരമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 60 ദിവസത്തേക്ക് ലഭിക്കുമെന്ന് ആമസോണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ പാക്കേജുകള്‍, ട്രാൻസിഷണല്‍ ആനുകൂല്യങ്ങള്‍, തൊഴില്‍ നിയമനത്തിനുള്ള സഹായം എന്നിവയ്ക്ക് അര്‍ഹരായിരിക്കും. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ആമസോണ്‍ അടക്കമുള്ള ആഗോള ടെക് ഭീമന്മാര്‍ പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 നവംബറിനും 2023 ജനുവരിക്കും ഇടയില്‍ ഏകദേശം 18,000-ത്തോളം ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്. ടെക് വ്യവസായത്തിന്റെ മൊത്തത്തിലുള്ള ഇടിവ് കണക്കിലെടുത്ത്, ഘട്ടം ഘട്ടമായി ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ തീരുമാനിച്ചിരുന്നു. ഇതിനു മുൻപ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഹ്യൂമൻ റിസോഴ്സ്, ആഡ്, ലൈവ് സ്ട്രീമിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും ജോലി വെട്ടിച്ചുരുക്കല്‍ നടന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.