വിനീത അഞ്ചാമത്തെ ഇര; എട്ട് വര്‍ഷം മുന്‍പ് കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊന്നുതള്ളി; അമ്പലമുക്ക് കൊലക്കേസ് പ്രതി ഒരു കേസിലും ശിക്ഷ ലഭിച്ചിട്ടില്ലാത്ത കൊടുംകുറ്റവാളി

തിരുവനന്തപുരം: അമ്പലമുക്ക് കൊലക്കേസ് പ്രതി ആരുവായ്‌മൊഴി രാജേന്ദ്രന്‍ അന്തര്‍സംസ്ഥാന കുറ്റവാളി. ചെടി വില്‍പ്പനശാലയിലെ വിനീത ഇയാളുടെ അഞ്ചാമത്തെ ഇരയാണ്. 2014 ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകള്‍ അബി ശ്രീ എന്നിവരെ കൊലപ്പെടുത്തിയതും രാജേന്ദ്രനാണ്. സ്വര്‍ണ്ണം മോഷ്ടിക്കാന്‍ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം. എന്നാല്‍ ഒരു കേസിലും ഇയാളെ ശിക്ഷിച്ചിട്ടില്ല.

Advertisements

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവന്റെ സ്വര്‍ണ്ണമാല കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്.

Hot Topics

Related Articles