സഹോദരന്റെ വിവാഹ നിശ്ചയത്തിന് ഒരു കോടി രൂപയുടെ സമ്മാനം; അംബാനി കുടുംബത്തിൽ വീണ്ടും സമ്മാന അത്ഭുതം

മുംബയ് : രണ്ടാഴ്ച മുൻപാണ് ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹനിശ്ചയം നടന്നത്.
എന്നാൽ വിവാഹ നിശ്ചയത്തിൽ അനന്തിന് സഹോദരനായ ആകാശ് അംബാനി നൽകിയ സമ്മാനത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്.

Advertisements

വിവാഹ നിശ്ചയ സമ്മാനമായി രത്‌നക്കല്ലുകൾ ചേർത്ത പതക്കമാണ് അനന്തിന് സമ്മാനിച്ചത്. വസ്ത്രങ്ങളിൽ അണിയുന്ന പതക്കത്തിൽ രണ്ട് വലിയ മരതകകല്ലുകളുമുണ്ട്. 18 കാരറ്റുള്ള 606 അൺകട്ട് വജ്രങ്ങളാൽ നിർമ്മിച്ചതാണ് ആഭരണം. ഏകദേശം 13,218,876 രൂപയാണ് ഈ അമൂല്യ സമ്മാനത്തിന്റെ മൂല്യമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുംബയിലെ അംബാനിയുടെ വസതിയായ ആന്റിലയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തപ്പെട്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഗുജറാത്തി ആചാരങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്.

എൻകോർ ഹെൽത്ത്കെയറിന്റെ സിഇഒ വീരൻ മർച്ചന്റെ മകളാണ് രാധിക മർച്ചന്റ്. ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ രാധിക ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്. 1994ൽ ജനിച്ച രാധിക മർച്ചന്റിന്റെ കുടുംബം ഗുജറാത്തിലെ കച്ച് മേഖലയിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.