മുംബൈ: കഴിഞ്ഞ ദിവസമാണ് ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്നത്. പതിനാറായിരത്തോളം അതിഥികളെ ഉൾക്കൊള്ളുന്ന ഈ വേദിയിൽ സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ നിരവധി പേരാണ് ഒരുമിച്ചു കൂടിയത്. ഇവർക്കെല്ലാമായി കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ആനന്ദ് സമ്മാനമായി നൽകിയത്.
സ്വിറ്റ്സർലൻഡിലെ ആഡംബര വാച്ച് നിർമാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കൾക്ക് സമ്മാനിച്ചത്. ഷാരൂഖ് ഖാൻ, രൺവീർ സിങ്ങ്, മീസാൻ ജഫ്രി, ശിഖർ പഹാരിയ, വീർ പഹാരിയ എന്നിവരുൾപ്പെടെ പത്ത് പേർക്കാണ് ലിമിറ്റഡ് എഡിഷനായ ഈ വാച്ച് ആനന്ദ് നൽകിയത്. എല്ലാവരും ഒരുമിച്ച് വാച്ച് ധരിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
41 എംഎം 18കെ പിങ്ക് ഗോൾഡ് കെയ്സും സഫയർ ക്രിസ്റ്റൽ ബാക്കുമുള്ള ഈ വാച്ചിന് സ്ക്രൂ ലോക്ക്ഡ് ക്രൗണാണുള്ളത്. പിങ്കും ഗോൾഡും നിറങ്ങൾ ചേർന്ന ഡയലിനൊപ്പം നീല കൗണ്ടേഴ്സാണ് നൽകിയിരിക്കുന്നത്. വർഷങ്ങളോളും ഉപയോഗിക്കാവുന്ന ഒരു കലണ്ടറും ഇതിനുള്ളിലുണ്ട്. 40 മണിക്കൂറോളം പവർ റിസേർവുള്ള വാച്ചിനൊപ്പം 18കെ പിങ്ക് ഗോൾഡ് ബ്രെയ്സ്ലെറ്റും ഫോൾഡിങ് ബക്ക്ളും നീല നിറത്തിലുള്ള ഒരു എക്സ്ട്രാ സ്ട്രാപ്പുമുണ്ട്.
ബോളിവുഡിലെ മുൻനിര താരങ്ങളായ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും സൽമാൻ ഖാനുമെല്ലാം കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും രൺവീർ സിങ്ങും ദീപിക പദുക്കോണും കത്രീന കൈഫും വിക്കി കൗശലും കൃതി സനോണും ജാൻവി കപൂറും അനന്യ പാണ്ഡെയും സാറ അലി ഖാനും ചടങ്ങിന്റെ മാറ്റു കൂട്ടി. ജോൺ സിനയും കർദാഷിയാൻസ് സഹോദരിമാരും ചടങ്ങിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തു.
മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹാഘോഷം ഒരുക്കിയത്. വെള്ളിയാഴ്ച്ച വിവാഹിതരായ ആനന്ദിന്റേയും രാധികയുടേയും ശുഭ് ആശിർവാദ് ചടങ്ങ് നടന്നത് ശനിയാഴ്ച്ചയായിരുന്നു. ഞായറാഴ്ച്ച റിസപ്ഷനായ മംഗൾ ഉത്സവും നടന്നു.