അംബാനിയുടെ അടുത്ത ‘ലക്ഷ്യം’ ഫ്രഞ്ച് ഭീമൻ ഡെക്കാത്‌ലോണ്‍; റിലയൻസിന്റെ അണിയറയില്‍ ഒരുങ്ങുന്നത് വമ്പൻ പദ്ധതികള്‍

മുംബൈ : കൊവിഡിന് ശേഷം ഇന്ത്യയില്‍ വളർച്ച കൈവരിച്ച ഫ്രഞ്ച് ഭീമൻ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയില്‍.ഡെക്കാത്‌ലോണ്‍ മാതൃകയില്‍ സ്‌പോർട്സ് ഉല്‍പ്പനങ്ങളുടെ റീട്ടെയില്‍ ശൃംഖല രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ സ്ഥാപിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ബ്രാൻഡിനായി മുൻനിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 8,000 മുതല്‍ 10,000 ചതുരശ്ര അടി സ്ഥലങ്ങള്‍ പാട്ടത്തിന് എടുക്കാൻ കമ്ബനി പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisements

ഡെക്കാത്‌ലോണ്‍ വിജയിപ്പിച്ച അതേ മാതൃക നടപ്പാക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. 2009ല്‍ ആണ് ഡെക്കാത്‌ലോണ്‍ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. 2020ന് ശേഷം കമ്ബനിയുടെ വരുമാനം കുതിക്കുന്ന സാഹചര്യമാണുണ്ടായത്. 2021ല്‍ 2079 കോടിയും 2022ല്‍ 2936 കോടി രൂപയുമായിരുന്നു വരുമാനം. എന്നാല്‍ അത് 2023 ആകുമ്ബോഴേക്കും 3955 കോടിയിലേക്ക് എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡെക്കാത്‌ലോണിനെക്കൂടാതെ മറ്റ് സ്‌പോർട്ട് ബ്രാൻഡുകള്‍ക്കും ഇന്ത്യയില്‍ വലിയ വളർച്ചയാണ് നേടിയെടുത്തത്. പ്യൂമ, സ്‌കെച്ചേഴ്സ്, അഡിഡാസ്, അസിക്സ് തുടങ്ങിയ മുൻനിര സ്‌പോർട്സ് ബ്രാൻഡുകള്‍ രണ്ട് വർഷം മുമ്ബ് 5,022 കോടി രൂപയാണ് വരുമാനമെങ്കില്‍ 2023 എത്തുമ്ബോഴേക്കും അത് 11,617 കോടി രൂപയായി മാറിയിരുന്നു. മാർച്ചില്‍ ഇന്ത്യയില്‍ നടന്ന ഒരു പരിപാടിയില്‍, ഡെക്കാത്‌ലോണിന്റെ ചീഫ് റീട്ടെയില്‍ ആൻഡ് കണ്‍ട്രീസ് ഓഫീസർ സ്റ്റീവ് ഡൈക്സ് രാജ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ആഗോളതലത്തില്‍ കമ്ബനിയുടെ മികച്ച അഞ്ച് വിപണികളില്‍ ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഡിജിറ്റല്‍ വളർച്ചയ്‌ക്കൊപ്പം എത്താൻ ഡെക്കാത്‌ലോണ്‍ ഓണ്‍ലൈൻ വിപണിയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഈ സാദ്ധ്യത മുന്നില്‍ കണ്ടാണ് ഇപ്പോള്‍ റിലയൻസും ഡെക്കാത്‌ലോണ്‍ വഴിയെ സഞ്ചരിക്കുന്നത്. റിലയൻസ് റീട്ടെയ്‌ലും ചൈനീസ് ഫാസ്റ്റ് ഫാഷൻ ലേബല്‍ ഷെയ്നും ചേർന്ന് രാജ്യത്ത് കടന്നുവരുമെന്ന റിപ്പോർട്ടുകള്‍ക്കിടെയിലാണ് സ്‌പോർട്സ് ബ്രാൻഡ് പദ്ധതിയും പുറത്തുവരുന്നത്.

ക്രിസ് സു 2008 ല്‍ സ്ഥാപിച്ച്‌ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബ്രാൻഡാണ് ഷെയ്ൻ. രാജ്യത്തെ അതിർത്തി പ്രശ്നത്തില്‍ ചൈനീസ് ആപ്പുകള്‍ക്കെതിരെയുള്ള അടിച്ചമർത്തലുകള്‍ക്കിടയില്‍ 2020ല്‍ ഇന്ത്യയില്‍ ഈ ബ്രാൻഡ് നിരോധിച്ചിരുന്നു. അംബാനിയുമായി ചേർന്നാല്‍ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷെയ്നിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവായിരിക്കും അത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.