അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ ആംബ്രോക്സ് നാളെ നിറഞ്ഞ് കീഴടക്കും : വീൽസ് ഫോർ വെട്രൻസ് റോഡിലിറങ്ങുക ബോധവത്കരണ റാലിയുമായി

വൈക്കം : ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വീൽസ് ഫോർ വെട്രൻസ് എന്ന പേരിൽ അൻപതിൽപ്പരം അംബാസിഡർ കാറുകളുമായി ഒരു സന്ദേശറാലി നടത്തുന്നു. വെള്ളൂർ മൂർക്കാട്ട് പടിയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച് തലപ്പാറ തലയോലപ്പറമ്പ് വൈക്കം വലിയ കവല വഴി വൈക്കം ബീച്ചിൽ നാലുമണിക്ക് എത്തിച്ചേരുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വൈക്കം ബീച്ച് മൈതാനിയിൽ എത്തിച്ചേരുന്ന റാലിയെ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഇതിനോട് അനുബന്ധിച്ച് നടത്തുന്ന അനുമോദന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരെയും ആദരിക്കുകയും ചെയ്യും.

Advertisements

ആദ്യകാലങ്ങളിൽ അംബാസിഡർ ഫാൻസ്‌ ക്ലബ്‌ കോട്ടയം എന്നപേരിൽ ആരംഭിച്ച കൂട്ടായ്മ, അംബാസിഡർ കാറുകളുടെ പ്രൊഡക്ഷൻ2014ലോടെ നിർത്തിയെങ്കിലും ഫേസ്ബുക്ക് പേജുകളിൽ സജീവമായിരുന്ന അംബാസിഡർ കാർ ഫാൻസായ 4പേർ ചേർന്ന് 2017-18കാലങ്ങളിൽ തുടങ്ങിയ വാട്സ്ആപ് കൂട്ടായ്മയാണ് ഇന്ന് അനേകംപേരിൽ എത്തി നിൽക്കുന്നത്.ജൂൺ 2019ൽ പ്ലാൻ ചെയ്ത സൗഹൃദ കൂട്ടായ്മയിൽ 37കാറുകൾ പങ്കെടുത്തു. ഓഗസ്റ്റ് 25 2019ൽ സേവ് കേരള എന്ന ഇവന്റ് പ്ലാൻ ചെയ്തതുമൂലം ലോക ചരിത്രത്തിൽ ആദ്യമായി ഒരേമോഡൽ കാറുകൾ കൊണ്ട് സേവ് കേരള എന്ന പേർ എഴുതുകയും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുകയും കൂടാതെ കുമരകത്തു കണ്ണാടിച്ചാൽ എന്ന സ്ഥാലത്തുവെച്ച് നടന്ന പരിപാടിയിൽ 100 ഭക്ഷ്യ കിറ്റുകൾ ഓണത്തിന് മുന്നോടിയായി വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് കാലഘട്ടങ്ങളിൽ തമ്പാലക്കാട് എൻ എസ് എസ് സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ട്‌ ഫോൺ ചലഞ്ചിലൂടെ 5 സ്മാർട്ട്‌ ഫോണുകൾ നൽകുകയും.2022ൽ പുതുപ്പള്ളി പള്ളിയിൽ വെച്ച് നടന്ന മീറ്റപ്പിൽ പുതുപ്പള്ളി കോടൂർ ആറിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈ ഒരു ഗ്രൂപ്പ്‌ കൊണ്ട് അംബാസിഡർ കാറിനെ സ്നേഹിക്കുന്നവരുടെ മാത്രം കൂട്ടായ്മയായല്ല മറിച്ച് സാമൂഹിക പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കുന്ന ഒരു കൂട്ടം സൗഹൃദകൂട്ടായ്മ കൂടിയാണ്. 2025 ജനുവരി 26ന് ഈ ഒരു കൂട്ടായ്മയുടെ സൗഹൃദം പുതുക്കൽ മാത്രമല്ല മറിച്ച് പഴമയെ നെഞ്ചോടു ചേർത്ത് പുതു തലമുറയ്ക്ക് അവരുടെ ജീവിതത്തിൽ ഇന്നലകളെ മറക്കാതിരിക്കുവാനുള്ള ഒരു സന്ദേശം കൂടിയാണ് നൽകുന്നത്.

Hot Topics

Related Articles