ഫോട്ടോ: അയ്യങ്കാളിയുടെ 162-ാമത് ജയന്തി അവിട്ടാ ഘോഷത്തിന്റെ ഭാഗമായി കെപിഎംഎസ് സംഘടിപ്പിക്കുന്ന
പതാക ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വൈക്കം യൂണിയനിലെ പടിഞ്ഞാറെക്കര ശാഖായോഗത്തിൽ സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ്കുമാർ നിർവഹിക്കുന്നു.
വൈക്കം: കെപിഎംഎസിൻ്റെ നേതൃത്വത്തിൽ ആറിന് നടത്തുന്ന മഹാത്മ അയ്യൻകാളിയുടെ 162-ാ മത് ജയന്തി അവിട്ടാ ഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ പതാക ദിനം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതാക ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വൈക്കം യൂണിയനിലെ പടിഞ്ഞാറെക്കര ശാഖാ യോഗത്തിൽ സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 12 യൂണിയൻ കേന്ദ്രങ്ങളിലും652 ശാഖാ കേന്ദ്രങ്ങളിലുംഭവനങ്ങളിലും പതാക ഉയർത്തി. വൈക്കം യൂണിയൻ പ്രസിഡന്റ് തങ്കമ്മ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, ഭാരവാഹികളായ ഇ.ആർ.സിന്ധു മോൻ , ബാബു വടക്കേമുറി, പി.ആർ. ജയചന്ദ്രൻ , കെ.കെ. അനിൽകുമാർ ,ശിവദാസൻ , കെ.എൽ. രമേശൻ , പി.ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.