വളയിട്ട കൈകളും ഇനി ആംബുലന്‍സിന്റെ വളയം പിടിക്കും; ആദ്യ സര്‍ക്കാര്‍ ആംബുലന്‍സ് ഡ്രൈവറായി ചുമതലയേല്‍ക്കാനൊരുങ്ങി കോട്ടയത്തെ മിടുക്കി; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരമായി ദീപമോള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍. സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ദീപമോള്‍ ചുമതലയേല്‍ക്കും.

Advertisements

മാര്‍ച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2008ല്‍ ആണ് ദീപമോള്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. 2009ല്‍ ഹെവി ലൈസന്‍സും കരസ്ഥമാക്കി. പിന്നീട് ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായും ജോലി ചെയ്തു. 2021ല്‍ 16 ദിവസം കൊണ്ട് കോട്ടയത്ത് നിന്ന് ലഡാക് വരെ ബൈക്കില്‍ സഞ്ചരിച്ച് സ്വന്തം സ്വപ്‌നം സാക്ഷാത്ക്കരിക്കാനും ദീപമോള്‍സക്ക് സാധിച്ചു. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ആദ്യ വനിതാ ഡ്രൈവറായി തുമതലയേല്‍ക്കുന്നത്.

Hot Topics

Related Articles