അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘ബിഷപ്പ്’ സ്ഥിരം തട്ടിപ്പുകാരൻ; വിസാ വാഗ്ദാനം ചെയ്തു അഡ്മിഷന്റെ പേരിലും തട്ടിയെടുത്തത് കോടികൾ; ജാഗ്രത വാർത്ത കണ്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ മാത്രം ഇന്നലെ എത്തിയത് 11 ലേറെ പരാതികൾ

കോട്ടയം: അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബിഷപ്പ് സ്ഥിരം തട്ടിപ്പുകാരൻ. സംസ്ഥാനത്തെമ്പാടും വിസ വാഗ്ദാനം ചെയ്തും സംസ്ഥാനത്തിന് പുറത്ത് ജോലി വാഗ്ദാനം ചെയ്തും ഇയാൾ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകിട്ട് ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ട വാർത്തയും വീഡിയോയും കണ്ട് രാത്രി 12 മണിയ്ക്കുള്ളിൽ തന്നെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ 11 ഓളെ പരാതിക്കാരാണ് എത്തിയത്. കുറിച്ചി സ്വദേശിയിൽ നിന്നും 2.5 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ കോട്ടയം മണിമല കറിക്കാട്ടൂർ പള്ളിത്താഴെ വീട്ടിൽ ഡോ.സന്തോഷ് പി.ചാക്കോയെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മണിമല കേന്ദ്രീകരിച്ച് സ്വന്തമായി സഭ സ്ഥാപിച്ച് ഈ സഭയുടെ ബിഷപ്പായി കഴിയുകയായിരുന്നു പ്രതി. ഇത്തരത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

Advertisements

നിലവിൽ ഇന്നലെ വൈകുന്നേരത്തോടെ ജാഗ്രത ന്യൂസ് ലൈവ് നൽകിയ വാർത്തയെ തുടർന്ന് നിരവധി ആളുകളാണ് തങ്ങൾ തട്ടിപ്പിന് ഇരയായ പരാതിയുമായി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ 11 ഓളം പേർ തങ്ങൾക്ക് പണം നഷ്ടമായത് സംബന്ധിച്ചു ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ഇയാളെ കോടതിയിൽ ഹാജരാക്കി പൊലീസ് സംഘം റിമാന്റ് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സ്വദേശിയിൽ നിന്നാണ് പ്രതി രണ്ടരലക്ഷത്തോളം രൂപ തട്ടിയെടുത്തത്. വിദേശത്ത് ബന്ധങ്ങളുണ്ടെന്നും, താൻ സഭയുടെ ബിഷപ്പാണ് എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കുറിച്ചി സ്വദേശി പണം നഷ്ടമായത് സംബന്ധിച്ചു പരാതി നൽകിയിരുന്നു. ഇതിന് ശേഷം ഇയാളെ തന്ത്രപരമായി വിളിച്ചു വരുത്തി പിടികൂടുകായയിരുന്നു.

Hot Topics

Related Articles